Care and support for your financial future സാമ്പത്തിക ഭാവിക്ക് കരുതലും കൈത്താങ്ങും
Umayanalloor Service Co-Operative Bank ഉമയനല്ലൂർ സർവീസ് കോഓപ്പറേറ്റീവ് ബാങ്ക്
Health, a helping hand of care ആരോഗ്യത്തിന് കരുതലിന്റെ കൈത്താങ്ങ്
Quality medicines and reliable service for your health. നിങ്ങളുടെ ആരോഗ്യത്തിനായി ഗുണമേന്മയുള്ള മരുന്നുകളും വിശ്വസനീയമായ സേവനവും.
Taste of the land, quality assurance നാടിന്റെ രുചി, ഗുണമേന്മയുടെ ഉറപ്പ്
The finest cashew taste, backed by the trust of the cooperative. മികച്ച കശുവണ്ടിയുടെ രുചി, സഹകരണത്തിന്റെ വിശ്വാസത്തോടെ
Who We Are? ഞങ്ങളെക്കുറിച്ച്
വിശ്വാസം, സഹകരണം, സമർപ്പിത സേവനം എന്നിവയിൽ അധിഷ്ഠിതമായ പാരമ്പര്യം കാത്തുസൂക്ഷിച്ചുകൊണ്ട്, 1950 മുതൽ ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്ക് സമൂഹത്തിന് സേവനം നൽകി വരുന്നു. അംഗങ്ങളുടെയും പ്രാദേശിക സമൂഹത്തിന്റെയും സാമ്പത്തിക ആവശ്യങ്ങളും അഭിലാഷങ്ങളും നിറവേറ്റുന്നതിനായി കഴിഞ്ഞ 75 വർഷത്തിൽ അധികമായി സഹകാരികളുടെ താത്പര്യം മുൻനിർത്തി പ്രവർത്തിക്കുന്നു.
Umayanalloor Service Co-operative Bank has been serving the community since 1950, carrying forward a legacy built on trust, cooperation, and dedicated service. For over 75 years, it has been working with the interests of its members at the forefront, striving to fulfill the economic needs and aspirations of both the members and the local community.
Our Services സർവീസുകൾ
Agricultural/Non-Agricultural Loans കാർഷിക/കാർഷികേതര വായ്പകൾ
Business Loans ബിസിനസ്സ് വായ്പകൾ
Kissan Credit Loans കിസാൻ ക്രെഡിറ്റ് വായ്പകൾ
Home Loans ഭവന വായ്പകൾ
gold Loans സ്വർണ്ണ വായ്പകൾ
Muttathe Mulla Loans മുറ്റത്തെ മുല്ല വായ്പകൾ
Agricultural/Non-Agricultural Loans കാർഷിക/കാർഷികേതര വായ്പകൾ
Business Loans ബിസിനസ്സ് വായ്പകൾ
Kissan Credit Loans കിസാൻ ക്രെഡിറ്റ് വായ്പകൾ
Home Loans ഭവന വായ്പകൾ
gold Loans സ്വർണ്ണ വായ്പകൾ
Muttathe Mulla Loans മുറ്റത്തെ മുല്ല വായ്പകൾ
President’s Message പ്രസിഡന്റിന്റെ സന്ദേശം
പ്രിയ അംഗങ്ങളെ, അഭ്യുദയകാംക്ഷികളെ,
ഉമയനല്ലൂർ സർവീസ് സഹകരണ ബാങ്കിന്റെ ഔദ്യോഗിക വെബ്‌സൈറ്റിലേക്ക് നിങ്ങളെ സ്വാഗതം ചെയ്യുന്നതിൽ എനിക്ക് അതിയായ സന്തോഷമുണ്ട്. 1950-ൽ സ്ഥാപിതമായതുമുതൽ, അംഗങ്ങളുടെയും പൊതുജനങ്ങളുടെയും നിരന്തരമായ വിശ്വാസവും പിന്തുണയും പങ്കാളിത്തവും കൈമുതലാക്കിയാണ് ഞങ്ങളുടെ സ്ഥാപനം വളർന്നുവന്നത്.
വിശ്വാസം, സഹകരണം, സുതാര്യത, സേവനം എന്നീ തത്വങ്ങളാണ് ഞങ്ങളുടെ പ്രവർത്തനങ്ങളെ എപ്പോഴും നയിച്ചിട്ടുള്ളത്. നാടിന്റെ സാമൂഹികവും സാമ്പത്തികവുമായ ഉന്നമനത്തിന് കരുതലും കാവലുമായി വിശ്വസനീയത കൈമുതലാക്കി സേവനങ്ങൾ ലഭ്യമാക്കുന്നതിന് ഞങ്ങൾ പ്രതിജ്ഞാബദ്ധരായിരിക്കും.
മുന്നോട്ടുള്ള പ്രയാണത്തിൽ, തലമുറകളായി ഞങ്ങളുടെ സ്ഥാപനം രൂപപ്പെടുത്തിയ മൂല്യങ്ങൾ കാത്തുസൂക്ഷിക്കുന്നതോടൊപ്പം തന്നെ, പുതിയ അവസരങ്ങളെയും ആധുനിക ബാങ്കിംഗ് രീതികളെയും ഞങ്ങൾ തുടർന്നും സ്വീകരിക്കും.
നമുക്ക് ഒന്നിച്ച് കൂടുതൽ ശക്തവും സമൃദ്ധവുമായ ഒരു സമൂഹം കെട്ടിപ്പടുക്കാം.
ശ്രീ. സജി. എസ്. ആർ
പ്രസിഡന്റ്
Dear Members and Well-Wishers,
It is my privilege to welcome you to the official website of Umayanalloor Service Co-operative Bank. Since our establishment in 1950, our institution has grown with the continued trust, support, and participation of our members and the community.
Our journey has always been guided by the principles of trust, cooperation, transparency, and service. We remain committed to providing services rooted in trustworthiness, acting as a source of care and protection for the social and economic upliftment of the community.
As we move forward, we will continue to embrace new opportunities and modern banking practices while upholding the values that have shaped our institution over generations.
Together, let us build a stronger and more prosperous community.
Mr. Saji. S. R
President
ATM/DCM Center എടിഎം/സിഡിഎം കേന്ദ്രം
കല്ലുകുഴി ശാഖയോടനുബന്ധിച്ച് പ്രവർത്തിക്കുന്ന ATM/CDM കേന്ദ്രം, ബാങ്കിന്റെ ഇടപാടുകൾ കൂടുതൽ എളുപ്പത്തിലും വേഗത്തിലും നടത്തുന്നതിനായി പൊതുജനങ്ങൾക്കും അംഗങ്ങൾക്കും ഇടപാടുകാർക്കും സൗകര്യപ്രദമായ സേവനം ലഭ്യമാക്കുന്നു.
An ATM/CDM Counter operates alongside our Kallukuzhi Branch, providing convenient banking facilities to members and the general public. The counter enables our members and customers to carry out essential financial transactions conveniently and efficiently.